fair
റവന്യൂ ടവറിന് മുകളിൽ എത് നിമിഷവും താഴെ വീഴാൻ പാകത്തിന് നിൽക്കുന്ന ജനൽ പാളി

കോതമംഗലം: നഗരത്തിന്റെ ഹൃദയഭാഗത്തെ റവന്യൂ ടവർ ജനങ്ങൾക്ക് ഭീഷണിയായി തകർച്ചയുടെ വക്കിൽ.കെട്ടിടത്തിന്റെ ജനൽ പാളികൾ വിജാഗിരിയുമായി ബന്ധം വിട്ട് ഏതു നിമിഷവും താഴെ വീഴാം. നിരവധി സർക്കാർ ആഫീസുകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. നൂറു കണക്കിന് ആളുകൾ നിത്യേന സഞ്ചരിക്കുന്നു. റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുകളിൽ ഇരുമ്പ് ഫ്രെയിം ഉള്ള ജനൽ പാളി താഴെ വീഴാൻ ഒരുങ്ങി നിൽക്കുകയാണ്. മുന്ന് നിലകൾക്ക് മുകളിലാണ് . പതിച്ചാൽ പെട്ടതു തന്നെ.അഗ്നിനി സുരക്ഷാ ഉപകരണങ്ങൾ തുരുമ്പെടുത്ത് ഉപയോഗശൂന്യമായി .അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും നടപടി എടുത്തിട്ടില്ല .കോടികൾ വിലമതിക്കുന്ന ഹൗസിംഗ് ബോർഡിന്റെ കെട്ടിടത്തിനാണ് ദുരവസ്ഥ. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അനുമതിക്കായി ഹെഡ് ഓഫീസിനെ സമീപിച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്നാൽ ആ അനുമതി എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് ആർക്കും നിശ്ചയമില്ല.