മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽആറിന് വെെകിട്ട് 4 മുതൽ 8 വരെ നടക്കുന്ന ശ്രീചക്ര പൂജക്ക് ക്ഷേത്രം മേൽ ശാന്തി ബിജു ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. യാഗം, യജ്ഞം , ഹോമം മുതലായ ദേവ പ്രീതിക്കായി ചെയ്യുന്ന വിശിഷ്ട കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠകരവും ഉത്കൃഷ്ടവും കാര്യസിദ്ധിപ്രദായകവുമായ വഴിപാടാണ് ശ്രീചക്ര പൂജ. ഭക്തർക്ക് അഷ്ടൈശ്വര്യം, വിദ്യാവിജയം, കുടുംബ ഐശ്വര്യം, മനശാന്തി, ഗ്രൃഹശാന്തി ,ജനപഥങ്ങളിൽ ലക്ഷ്മി സാന്നിദ്ധ്യം , ദേശനന്മ എന്നീ ഗുണങ്ങൾ ശ്രീചക്ര പൂജയിലൂടെ അനുഭവസിദ്ധമാകുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മറ്റി കൺവീനർ പി. വി.അശോകൻ എന്നിവർ അറിയിച്ചു. ശ്രീചക്രപൂജ വഴിപാടിന് ആഗ്രഹിക്കുന്നവർ 100 രൂപയുടെ കൂപ്പൺ വഴിപാട് കൗണ്ടറിൽ നിന്നുംമുൻകൂട്ടി വാങ്ങേണ്ടതാണെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.