mvpa
മാലിന്യ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഒറ്റയാൾ സമരക്കാരൻ ഷാജി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭയിലെ ശുചീകരണതൊഴിലാളികൾക്കൊപ്പം കുടുംബശ്രീ സംഘത്തിലെ വനിതകൾ പ്രധാന പങ്കു വഹിക്കുന്നു.തൊഴിലിനിടയിൽ ആരുടെയെങ്കിലും വീട്ടിൽ ചെന്ന് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ കിട്ടാൻ പ്രയാസം, തൊഴിൽ സമയത്ത് ഒരു ഹോട്ടലിൽ കയറി മറ്റുള്ളവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ഏറെ ഗാന്ധിജയന്തി ദിനത്തി​ലെങ്കി​ലും ചി​ന്തി​ക്കണം

തെറ്റായ ചില ശീലങ്ങൾ മാറ്റിയെടുത്താൻ നമ്മുടെ നഗരത്തെ മാലിന്യമുക്ത മാക്കാം

പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം കൂടുകളിലായി കെട്ടിവയ്ക്കുക.

പാൽ കവറടക്കം വീടുകളിൽത്തന്നെ കഴുകി സൂക്ഷിച്ച് കുറച്ച് അധികമാകുമ്പോൾ കെട്ടുകളാക്കുക.

അഴുകുന്ന മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് കെട്ടിവെക്കാതിരിക്കുക.
ഭക്ഷണസാധനം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കൂടുകൾ കഴുകി വൃത്തിയാക്കി കൂടുകളിൽ കെട്ടിവക്കുക. ഇ-വേസ്റ്റുകൾപ്രത്യേകം വേറെ കെട്ടിവെക്കുക