വൈപ്പിൻ: രാഷ്ട്രീയം ജനങ്ങൾക്കുവേണ്ടി ആയിരിക്കണമെന്നും അധികാരത്തിന് വേണ്ടി ആകരുതെന്നും കോൺഗ്രസ് നേതാവ് വി.എം സുധീരൻ അഭിപ്രായപ്പെട്ടു. കെ.എസ് ഷാജി സ്മാരകട്രസ്റ്റ് പള്ളത്താംകുളങ്ങരയിൽ നടത്തിയ ഷാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ എം.ബി. ചന്ദ്രഹാസൻ അദ്ധ്യക്ഷത വഹിച്ചു. ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എം.വി. പോൾ, ഡോ. അജിതൻ മേനോത്ത്, എം.ജെ. ടോമി, കെ.ആർ. സുഭാഷ്, കെ.വി. അഗസ്റ്റിൻ, എം.എം. പ്രമുഖൻ, ടി.ജെ. അനിരുദ്ധൻ, അഡ്വ.നസീബ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡും നൽകി.