paravur-nagarasabha-
കൊച്ചി മെട്രോ ജീവനക്കാർക്കുള്ള നാടൻ ഊണ് തയ്യാറാക്കി കുടുംബശ്രീ പ്രവർത്തകർ.

പറവൂർ : പറവൂർ നഗരസഭ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിലെ നാടൻ ഊണ് കൊച്ചി മെട്രോ ജീവനക്കാർക്ക് ലഭിക്കും. ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ കീഴിൽ ആരംഭിച്ച സ്വയം തൊഴിൽ സംരംഭമായ വിനായക മദർ കിച്ചൻ ആൻഡ് ടേക്ക് എവേ കൗണ്ടർ കൂട്ടായ്മയാണ് ഭക്ഷണം നൽകുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേർക്കാണ് ഭക്ഷണം നൽകുന്നത്. തട്ടുകളുള്ള സ്റ്റീൽ ചോറ്റുപാത്രത്തിലാണ് വിതരണം. അടുത്തഘട്ടത്തിൽ മുഴുവൻസമയ ഭക്ഷണംഎല്ലാവർക്കും നൽകും. ചിക്കൻ, മത്സ്യ വിഭവങ്ങളടങ്ങിയ നാടൻ ഭക്ഷണമാണ് തയ്യാറാക്കുന്നത്. ഇതുകൂടാതെ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളായ സോമാറ്റോ, സ്സ്വിഗ്ഗി എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയായി. രുചിയൂറും നാടൻ വിഭവങ്ങൾ പറവൂർ മേഖലയിൽ ഓൺലൈനായും ലഭ്യമാകും.