അങ്കമാലി: അങ്കമാലി ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ശുഭകിരൺ അക്കാഡമിയുടെ സഹകരണത്തോടെ നിർമ്മൽജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ ദ്വിദിന സ്‌കിൽസ് എക്‌സലൻസ് ക്യാമ്പ് സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, പ്രിൻസിപ്പൽ വിത്സൺ ഉറുമീസ് എന്നിവർ പ്രസംഗിച്ചു. അനു ഗോപാലകൃഷ്ണൻ, റിയാസ് കൊച്ചി, വിമൽ വിദ്യാധരൻ, ബിജീഷ് പുത്തൻപുരയിൽ, അഭിലാഷ് ബാബു, വി.ആർ. വിഷ്ണുരാജ് എന്നിവർ ക്ലാസെടുത്തു.