toilet
മൂഴിക്കുളം കവലയിൽ പൂട്ടിയിട്ടിരിക്കുന്ന പൊതു ശൗചാലയം

നെടുമ്പാശേരി: മൂഴിക്കുളം കവലയിൽ പാറക്കടവ് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച പൊതുശൗചാലയം തുറന്ന് കൊടുക്കാത്തിതിനെതിരെ പ്രതിഷേധം. മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച ശൗചാലയം കർക്കടകമാസത്തിൽ നാലമ്പല തീർത്ഥാടന കാലത്ത് മാത്രമാണ് തുറന്നുകൊടുത്തത്.

ശൗചാലയം തുറന്നാൽ ഓട്ടറിക്ഷാ തൊഴിലാളികൾക്കും പഞ്ചായത്തിൽ വരുന്നവർക്കുമൊക്കെ ആശ്വാസമാകും. പഞ്ചായത്ത് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കും. യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് മുരുകദാസ്, ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.

.