udayakumar
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സാഹായഹ്ന ധർണ സി.പി.എം. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പണി ഉടൻ ആരംഭിക്കണമെന്നും യാത്രക്കാർക്ക് താത്കാലിക ഷെൽട്ടർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എ. അഫ്‌സൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.യു. പ്രമേഷ്, രാജീവ് സക്കറിയ, വി.ജി. നികേഷ് എന്നിവർ സംസാരിച്ചു. റിഞ്ചുരാജ്, കെ.ബി. നിഥിൻ, ജോസ് മാത്യു, റിയാസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.