nss
വാഴപ്പിള്ളി മുടവൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള എൻ.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വാഴപ്പിള്ളി മുടവൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.എസ്. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ആർ. മുരളീധരൻ നായർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി​.ടി​. വേണുഗോപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി എ.കെ. ജയകുമാർ, യൂണിയൻ കമ്മിറ്റി മെമ്പർ എം.കെ. രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ, തുടങ്ങിയവർ പ്രസംഗിച്ചു.വൈസ് പ്രസിഡന്റ് മോഹനചന്ദ്രമേനോൻ നന്ദി പറഞ്ഞു. മൂവാറ്റുപുഴ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ. ജയശ്രീ പി.ജി. ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് നടന്ന മ്യൂസിക് ക്ലബ്ബ് ഉദ്ഘാടനം കരയോഗം പ്രസിഡന്റ് എസ്.എസ്. ജയകുമാർ നിർവ്വഹിച്ചു. തുടർന്ന് കരയോഗാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി . മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വനിതാസമാജം പ്രസിഡന്റ് സുശീല വാസുദേവൻ, സെക്രട്ടറി നിർമ്മല ആനന്ദ്, ബി. മഹേഷ്, ജി. പ്രേംകുമാർ, ആർ. രവീന്ദ്രൻ, എം.എം. രാജപ്പൻപിള്ള, അനിരുദ്ധൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.