cpm
എൽ.ഡി.എഫ്.മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.എം.അങ്കമാലി ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എൽ.ഡി.എഫ് മൂക്കന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂക്കന്നൂർ പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ഭരണസമിതിയുടെ അഴിമതിയും നിഷ്‌ക്രിയത്വവും ആരോപിച്ച് നടത്തിയ മാർച്ച് സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. കെ.എസ്. മൈക്കിൾ, എ.സി. പൗലോസ്, എം.കെ. ജോയി, പി.സി. പത്രോസ്, പി.വി. മോഹനൻ, എൻ.എ. ഷൈബു, എം.പി. അഗസ്റ്റിൻ, പി.എ. വേലായുധൻ, പി.പി. പപ്പൻ, സി.വി. കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.