കൂത്താട്ടുകുളം : പാലക്കുഴ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷം എൽദോ എബ്രാഹം എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ ക്യാൻസർ, കിഡ്നി രോഗികൾക്കായി ബാങ്ക് ഭരണസമിതി അംഗങ്ങളുടെ ഓണറേറിയം തുകയും ജീവനക്കാരുടെ സംഭാവനയും ചേർത്ത് രൂപീകരിച്ച ചികിൽസാ ധനസഹായത്തിന്റെ വിതരണ ഉദ്ഘാടനം എംപിഐ ഡയറക്ടർ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എൻ കെ ജോസ് അധ്യക്ഷനായി. ബാങ്ക് അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ എസ്എസ്എഎൽസി, പ്ലസ്ടു പുരസ്കാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ വിതരണം ചെയ്തു.കെ എ തോമസ്, ബാങ്ക് ഡയറക്ടർമാരായ സോയൂസ് ജേക്കബ്, കെ എ ജയ എന്നിവർ സംസാരിച്ചു.