ന്യൂഡൽഹി: ഭാരത് പെട്രോളിയം ഉൾപ്പടെ അഞ്ച് പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചതോടെ ഇവയുടെ ഓഹരി വിലയിൽ വലിയ കുതിപ്പ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), കണ്ടെയ്നർ കോർപ്പറേഷൻ (കോൺകോർ), ഷിപ്പിംഗ് കോർപ്പറേഷൻ (എസ്.സി.ഐ), തെഹ്‌രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷൻ (ടി.എച്ച്.ഡി.പി), നോർത്ത് ഈസ്റ്റ് ഇലക്ട്രിക്കൽ പവർ കോർപ്പറേഷൻ (നീപ്കോ) എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ. ഇതിൽ കണ്ടെയ്നർ കോർപ്പറേഷന്റെ മുപ്പത് ശതമാനം മാത്രം വിൽക്കാനാണ് അനുമതി. മറ്റുള്ളവ പൂർണമായും വിറ്റൊഴിയും.
ബി.പി.സി.എൽ 9%, ഷിപ്പിംഗ് കോർപ്പറേഷൻ 13%, കോൺകോർ 7.5% എന്നിങ്ങിനെയാണ് ഒറ്റ ദിവസം കൊണ്ട് ഈ ഓഹരികളുടെ മൂല്യം വർദ്ധിച്ചത്.
ടി.എച്ച്.ഡി.പി, നീപ്കോ എന്നീ ഉൗർജോത്പാദക കമ്പനികളെ എൻ.ടി.പി.സി ഏറ്റെടുക്കുമെന്നാണ് സൂചന.
കണ്ടെയ്നർ കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഓഹരികൾക്ക് ഇന്നലെ പത്ത് ശതമാനം വർദ്ധനവുമുണ്ടായി. അദാനി ഗ്രൂപ്പ് കണ്ടെയ്നർ കോർപ്പറേഷൻ സ്വന്തമാക്കാനൊരുങ്ങുന്നെന്ന സൂചനകളെ തുടർന്നാണ്. ഇന്നലെ ഓഹരി വിപണിൽ രേഖപ്പെടുത്തിയ കമ്പനിയുടെ വിലയായ 665.05 രൂപ സർവകാല റെക്കാഡാണ്.
470 രൂപയാണ് കഴിഞ്ഞ ദിവസം ബി.പി.സി.എൽ ഓഹരി വില.
കമ്പനി സർക്കാർ ഓഹരി
ബി.പി.സി.എൽ 53.29%
രാജ്യത്തെ രണ്ടാമത്തെ വലിയ വലിയ പെട്രോളിയം വിതരണ കമ്പനി. 55,000 കോടിയുടെ സർക്കാർ ഓഹരിമൂല്യം.
കണ്ടെയ്നർ കോർപ്പറേഷൻ 54.75 %
രാജ്യത്തെ പ്രമുഖ കണ്ടെയ്നർ ചരക്ക് ഗതാഗത കമ്പനി. നവരത്ന പദവി. രാജ്യമെമ്പാടും വെയർഹൗസുകളും.
ഷിപ്പിംഗ് കോർപ്പറേഷൻ 63.75%
ഏറ്റവും വലിയ ഇന്ത്യൻ ഷിപ്പിംഗ് കമ്പനി. നവരത്ന പദവി. ഇന്ത്യൻചരക്കുകളുടെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്നു.
ടി.എച്ച്.ഡി.പി 75%
4000 മെഗാവാട്ട് വൈദ്യുത പദ്ധതി. ഓഹരി 75% കേന്ദ്രസർക്കാരിനും 25% ഉത്തർപ്രദേശ് സർക്കാരിനും.
നീപ്കോ 100%
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ട 40% ഉൗർജോത്പാദനം നടത്തുന്ന കേന്ദ്രസ്ഥാപനം. ജലം, താപം, സൂര്യോർജ പദ്ധതികളുണ്ട്.
ഈ സാമ്പത്തിക വർഷം 1.05 ലക്ഷം കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 90,000 കോടി നിശ്ചയിച്ചെങ്കിലും അതിലേറെ ലഭിച്ചിരുന്നു.