mannam-sahakarana-bank-
മന്നം സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക പഠനക്ളാസ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വിഷരഹിത പച്ചക്കറിയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പുതിയൊരു കൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി മന്നം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കാർഷിക പഠനക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എ. ബഷീർ, കെ.കെ. സുനിൽദത്ത്‌, പി.കെ. ശേഖരൻ, സി.പി. ഷാജി, എ.എസ്. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. മുൻ കൃഷി ഓഫീസർ വി.ബി. പ്രദീപ് ക്ലാസെടുത്തു.