rotary
റോട്ടറി ക്ലബ് തൃപ്പൂണിത്തുറ റോയൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ലീല രാമമൂർത്തി, ജോസ് ചാക്കോ, സുജാത മാധവ്, ആൽഗേഴ്‌സ് ഖാലിദ്, സുധിൻ വിലങ്ങാടൻ, വിനോദ് മേനോൻ എന്നിവർ സമീപം.

കൊച്ചി: റോട്ടറി ക്ലബ് തൃപ്പൂണിത്തുറ റോയലിന്റെ ആഭിമുഖ്യത്തിൽ 25 വർഷം പൂർത്തിയാക്കിയ റോട്ടറി ഡിസ്ട്രിക്ട് 3201 ലെ 21 അംഗങ്ങളെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവർണർ ആർ.മാധവ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.എസ്. ഗണേശൻ, എസ്.കെ. നഞ്ചപ്പൻ, കെ.എ. കുര്യച്ചൻ, അമ്പലക്കാട്ട് റാം മോഹൻ, ജോൺ കെ.സി, ജോയ് എബ്രഹാം കള്ളിവയലിൽ, ഡോ. വിജയൻ നങ്ങേലിൽ, ഡോ. തോമസ് തച്ചിൽ, പി. മോഹൻകുമാർ, പി. മഹാരാജ്, ജസ്റ്റിസ്. എൻ. സുകുമാരൻ, തോമസ് ബാർലിറ്റ്, ഡോ.കെ. വർഗീസ്, പി.കെ. ശിവദാസമേനോൻ, കെ.എൻ. ശാസ്ത്രി, ക്യാപ്ടൻ പി.എസ് . ശിവൻകുട്ടി, ക്യാപ്ടൻ എസ്.എം. ഇഫ്തികറുദ്ദീൻ, ജോസ് സിറിയക്, എൻ.ഇ. മാത്യു, ഡോ. പി. രവീന്ദ്രനാഥ്, ബി. ബാലഗോപാൽ എന്നിവരെയാണ് ആദരിച്ചത്. ബി. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. ലീല രാമമൂർത്തി, സെക്രട്ടറി വിനോദ് മേനോൻ എന്നിവർ പങ്കെടുത്തു.