പറവൂർ : കോട്ടുവള്ളി വില്ലേജ് ഓഫീസിന് സമീപം ബിവറേജസ് കോർപ്പറേഷൻ വിദേശമദ്യ വില്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. വില്ലേജ് ഓഫീസിന് എതിർവശത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മദ്യവില്പനശാല തുടങ്ങുവാൻ നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വില്ലേജ് ഓഫീസിനോട് ചേർന്ന് തന്നെ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും കൃഷിഭവനുമുണ്ട്. നൂആൽഫ പാലിയേറ്റീവ് കെയറും ഫിസിയോ തെറാപ്പി യൂണിറ്റും സമീപത്താണ് സ്ഥിതി ചെയ്യുന്നത്. വില്ലേജ് ഓഫീസിന് സമീപത്തായി ലക്ഷങ്ങൾ ചിലവഴിച്ച് പഞ്ചായത്ത് അടുത്ത കാലത്ത് നിർമ്മിച്ച ഗാന്ധിസ്മാരക സാംസ്കാരിക കേന്ദ്രവുമുണ്ട്.