sreedevi-k-lal
ശ്രീദേവി കെ. ലാൽ

പറവൂർ : പറവൂർ സാഹിത്യവേദിയുടെ അഞ്ചാമത് സാഹിത്യപുരസ്കാരത്തിന് ശ്രീദേവി കെ. ലാൽ ചെറായിയെ തിരഞ്ഞെടുത്തു. മലയാളകവിതാ സാഹിത്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ ശ്രീദേവി പുരോഗമന സാഹിത്യപ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും വേണ്ടി നൽകിയിട്ടുള്ള സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരത്തിന് അർഹത നേടിയത്. നിരവധി കവിതാ സമാഹാരങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസം പറവൂരിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരവും പ്രശസ്തിപത്രവും സമ്മാനിക്കും.