കാലടി: മല - നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ കൊറ്റമം കളമ്പാട്ടുപുരം, നീലീശ്വരം പ്രദേശങ്ങളിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തിൽ ലഹരിവിമുക്ത മുന്നേറ്റസമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിൽ കൊറ്റമം സെന്റ് ജോസഫ് പാരിഷ് ഹാളിൽ വെച്ച് ഗാന്ധിജയന്തി ദിനമായ ഇന്ന് വൈകിട്ട് 5ന് ലഹരി വിമുക്ത കൺവെൻഷൻ നടത്തും. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. ലഹരിവിമുക്ത സൈക്കിൾ റാലി കൊറ്റമം സെന്റ് ജോസഫ് പള്ളിയിൽ നിന്ന് വൈകിട്ട് 3ന് ആരംഭിക്കും.
പ്രധാന കേന്ദ്രങ്ങളിൽ യൂണിറ്റുകൾ രൂപീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. ജോയ്സ് കൈതക്കോട്ടിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി (രക്ഷാധികാരി), മെമ്പർ കെ.ജെ. പോൾ (ജോ. കൺവീനർ), എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി അജിത് കെ.ജെ. (രക്ഷാധികാരി ), സുബിൻകുമാർ, കെ.കെ. വത്സൻ (കൺവീനർമാർ), ജിബി വർഗീസ് (ജനറൽ സെക്രട്ടറി), ജോയ് അവോക്കാരൻ (ട്രഷറർ) തുടങ്ങിവർ പങ്കെടുത്തു.