ddshs-karimpadam
കരിമ്പാടം സ്കൂളിൽ ആരംഭിച്ച പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ചേന്ദമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷിക വികസനവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് കരിമ്പാടം ഡി.ഡി.സഭ സ്കൂളിൽ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി സ്കൂൾ മാനേജർ അ‌ഡ്വ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഡി. മിഞ്ചു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആതിര മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, കെ. സിന്ധു തുടങ്ങിയവർ സംസാരിച്ചു.