തൃക്കാക്കര : തെങ്ങോട് എൻ.എസ് ,എസ് കരയോഗം ഓണാഘോഷവും എൻഡോവ്മെന്റ് വിതരണവും നടത്തി.കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം ഗോവിന്ദൻ കുട്ടി ഉദ്ഘാടനം ചെയ്തു.യോഗം പ്രസിഡന്റ് പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ കൗൺസിലർമാരായ എൻ.കെ പ്രദീപ്,റഫീഖ് പുത്തേലി.കരയോഗം സെക്രട്ടറി സോമൻ വാളവക്കാട്ട് ,കെ .ജി ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.