പറവൂർ : പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ തുരുത്തിപ്പുറം മേഖലാ സമിതി ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത വൈസ് പ്രസിഡന്റ് അലക്സ് താളൂപ്പാടത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപത ചാൻസിലർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. പ്രിൻസ് പടമാട്ടുമ്മൽ, ഇ.ഡി. ഫ്രാൻസിസ്, പി.ജെ. തോമസ്, ജെയ്സൺ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.