കൊച്ചി : മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 63 കേന്ദ്രങ്ങളിലുൾപ്പെടെ ഇന്ന് ഗ്ലോബൽ സ്റ്റുഡന്റ് സോളാർ അസംബ്ലി സംഘടിപ്പിക്കും.
കേന്ദ്ര പാരമ്പര്യേതര, പുനരുത്പാദക ഊർജ്ജ മന്ത്രാലയം ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി സ്റ്റേഡിയം കോംപ്ലക്‌സിൽ രാവിലെ 10.30 മുതൽ 5.30 വരെ നടത്തുന്ന സോളാർ അസംബ്ലിയിൽ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും ആർ.കെ. സിംഗും പങ്കെടുക്കും. സോളാർ പഠനവിളക്കുകൾ നിർമ്മിക്കാൻ പ്രായോഗിക പരിശീലനം അസംബ്ലിയിൽ നൽകും. വിദ്യാർത്ഥികൾ നിർമ്മിക്കുന്ന സോളാർ വിളക്കുകൾ ഒരേസമയം തെളിയിക്കും.
പാലക്കാട് ഐ.ഐ.ടി, കൊച്ചി സർവകലാശാല, ജവഹർ നവോദയ വിദ്യാലയങ്ങൾ, പ്രമുഖ കോളജുകൾ എന്നിവിടങ്ങളിലാണ് കേരളത്തിലെ 63 കേന്ദ്രങ്ങളെന്ന് അധികൃതർ അറിയിച്ചു.