പറവൂർ : അഖില കേരളാടിസ്ഥാനത്തിൽ പെരുമ്പടന്ന ശാന്തിതീരം ജോയ്സ് ജോസഫ് ഹോം നടത്തുന്ന ക്വിസ് മത്സരം അഞ്ചിന് നടക്കും.ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കു പങ്കെടുക്കാം. രണ്ടു പേരടങ്ങുന്ന ടീമായാണ് മത്സരിക്കേണ്ടത്. പഠിക്കുന്ന വിദ്യാലയത്തിലെ പ്രിൻസിപ്പലിന്റെയോ പ്രധാനാദ്ധ്യാപകന്റെയോ സാക്ഷ്യപത്രം മത്സരത്തിനെത്തുമ്പോൾ ഹാജരാക്കണം. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ശാസ്ത്രം, ചരിത്രം, കലാകായികം, സിനിമ എന്നിവയാണ് വിഷയങ്ങൾ. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ എത്തുന്നവർക്കു ട്രോഫിയും കാഷ് അവാർഡും നൽകും. ഫോൺ: 9495715076.