കൊച്ചി: അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന എറണാകുളം-വെെറ്റില റോഡിൽ പതിയിരിക്കുന്നത് വൻ അപടക്കെണി. ജീവൻ പൊലിയുമ്പോഴും കൈയും കെട്ടി നോക്കി നിൽക്കുന്ന അധികാരികളുടെ മെല്ലെപ്പോക്കിൽ നിസഹായരായി മാറുകയാണ് പൊതുസമൂഹം.
ജീവൻ കൊണ്ട് തിരിച്ചുപോകാൻ കഴിയുമെന്ന് പ്രതീക്ഷയിൽ സഹോദരൻ അയ്യപ്പൻ റോഡിൽ സഞ്ചരിക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം എളംകുളം മെട്രോ സ്റ്റേഷനു സമീപം ബെെക്ക് യാത്രികനായ യുവാവ് കുഴിയിൽ തെന്നിവീണ് ബസ് കയറി മരിക്കാനിടയായ സംഭവം ഓർമ്മപ്പെടുത്തുന്നത്.
# കുഴിയോട് കുഴി
വെെറ്റില മുതൽ പനമ്പിള്ളി നഗർ വരെ എസ്.എ. റോഡിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ട് സഞ്ചരിക്കണമെങ്കിൽ സർക്കസ് അഭ്യാസം പഠിക്കണം. റോഡിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കുഴികളും കുണ്ടുകളും നിറഞ്ഞ് റോഡ് നശിച്ചിട്ട് ഏറെ നാളായി. വെറും കുഴികളല്ല, ഒരടി മുതൽ രണ്ടടി വരെ ആഴമുള്ള അത്രതന്നെ വ്യത്യാസമുള്ള കുഴികളാണിവ.
റോഡിലെ കുഴിയിൽ ചാടി നിത്യേന ഒട്ടനവധി ഇരുചക്ര വാഹനയാത്രികരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. പലപ്പോഴും അടുത്തെത്തുമ്പോഴാണ് കുഴികൾ ശ്രദ്ധയിൽപ്പെടുക. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നത് പതിവാണ്.
#മെട്രോ നിർമ്മാണം തീർന്നിട്ടും കുഴി അടച്ചില്ല
അപകടങ്ങളിൽ പലപ്പോഴും ദൃക്സാക്ഷിയാകേണ്ടി വരുന്നത് കച്ചവടക്കാരാണ്. അതുകൊണ്ടുതന്നെ മെട്രോ നിർമ്മാണം നടക്കുമ്പോൾ വഴിയിലെ കുഴികളടയ്ക്കാൻ കച്ചവടക്കാരും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. പാറപ്പൊടിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും കൊണ്ടാണ് അന്ന് കുഴികടച്ചത്. ഒന്നുരണ്ടു ആഴ്ചകഴിയുമ്പോൾ അവ വീണ്ടും കുഴികളാകും. മെട്രോ നിർമ്മാണം പൂർത്തിയാകുമ്പോൾ റോഡ് നന്നാക്കുമെന്നായിരുന്നു അന്ന് അധികാരികൾ പറഞ്ഞിരുന്നത്.
മെട്രോ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും റോഡിലെ കുഴികളടയ്ക്കാനോ റീ ടാർ ചെയ്യാനോ ഡി.എം.ആർ.സി തയ്യാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇങ്ങോട്ട് തിരഞ്ഞുനോക്കിയിട്ടില്ല.
# മെട്രോ സ്റ്റേഷനു മുമ്പിൽ അപകടം തുടർക്കഥ
എളംകുളം ഭാഗത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 15 ഓളം പേർ അപകടത്തിൽപ്പെട്ടത് എന്റെ കൺമുമ്പിൽ വച്ചാണ്. കഴിഞ്ഞ മാസം മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.കഴിഞ്ഞ ദിവസം യുവാവ് മരിക്കാനിടയായത് ഒരു മീറ്ററോളം താഴ്ചയുള്ള കുഴിയിൽ വീണാണ്. അധികാരികളുടെ അനാസ്ഥ ഒന്നുകൊണ്ടാണ് ഒരു ജീവൻ പൊലിഞ്ഞത്.
മാർട്ടിൻ ആന്റണി,കച്ചവടക്കാരൻ
#50 ഓളം അപകടങ്ങൾ ഒരു വർഷത്തിനിടയിൽ നടന്നു