പറവൂർ : പ്രളയ ദുരിതാശ്വാസ വിതരണത്തിലെ രാഷ്ട്രീയ വിവേചനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഏഴിക്കര പഞ്ചായത്ത്‌ സമിതി ഏഴിക്കര ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സാജൻ കട്ടയെത്ത് അദ്ധ്യക്ഷത വഹിച്ചു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി.വി. ഹരിദാസ്, കെ.ആർ. അശോകൻ, വി.എൻ. സന്തോഷ്‌, സി.പി. സനൽകുമാർ, അംബുജാക്ഷൻ തുടങ്ങിയവർ‌ സംസാരിച്ചു.