പറവൂർ : വടക്കുംപുറം, ഗോതുരുത്ത് പ്രദേശങ്ങളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം വെസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. ധന്യ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.എസ്. ശ്രീജിത്ത്, സെക്രട്ടറി വി.യു. ശ്രീജിത്ത്, സി.വി. അജിത്ത്കുമാർ, പി.സി. ഷിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ടി. ഗ്ലിറ്റർ (പ്രസിഡന്റ്), ധന്യ തോമസ്, ഷാരോൺ സിൽവ (വൈസ് പ്രസിഡന്റുമാർ), ആൽഡ്രിൻ ജോബോയ് (സെക്രട്ടറി), ജാൻ ഷായൽ, പി.ജെ. പോജു (ജോയിന്റ് സെക്രട്ടറിമാർ), സി.എസ്. അജീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.