പറവൂർ : സംസ്ഥാന സബ് ജൂനിയർ ബാൾ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരവും എറണാകുളവും ജേതാക്കൾ. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ തിരുവനന്തപുരവും പാലക്കാടിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. (സ്കോർ: 35 – 24, 35 – 25). കൊല്ലം മൂന്നാം സ്ഥാനവും തൃശൂർ നാലാം സ്ഥാനവും നേടി. പെൺകുട്ടികളുടെ ഫൈനലിൽ തൃശൂരിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ചാണ് എറണാകുളം ചാമ്പ്യന്മാരായത്.(സ്കോർ: 35 – 22, 35 – 19). മലപ്പുറം ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. പാലക്കാട് നാലാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാന ബാൾ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്. ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ പകിടി, എം.എസ്. ജാസ്മിൻ, എം.എ. ഗിരീഷ് കുമാർ, ടി.ജെ. അലക്സാണ്ടർ, ഡോ. കിഷോർകുമാർ, കെ.എസ്. സനീഷ് തുടങ്ങിയവർ സംസാരിച്ചു.