oriya
കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് കൈമാറുന്നു

കോലഞ്ചേരി: കളഞ്ഞു കിട്ടിയ പണം യഥാർത്ഥ ഉടമയെകണ്ടെത്തി​ നൽകി​ ഒറീസ സ്വദേശി അരവിന്ദ് മാതൃകയായി​ പച്ചക്കറി വ്യാപാരികുറിഞ്ഞി സ്വദേശി മോസസി​ന്റെ പണമാണ് തി​രി​ച്ച് നൽകി​യത്. രാവിലെ മാർക്കറ്റിൽ പോയി ജീപ്പിൽ തിരിച്ചു വരും വഴിയാണ് 20000രൂപനഷ്ടപ്പെട്ടത്. ജീപ്പിനുള്ളിൽ ജാക്കറ്റിന്റെ പോക്കറ്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ജാക്കറ്റടക്കം വീണു പോയി. കടയിലെത്തിയപ്പോഴാണ് പണം നഷ്ട‌പ്പെട്ട വിവരമറിഞ്ഞത്. ഉടൻ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. അരവിന്ദിന് കടയുടെ മുന്നിൽ നിന്നുമാണ് ജാക്കറ്റ് ലഭിക്കുന്നത്. പോക്കറ്റിൽ പണവും കണ്ടു. ചൂണ്ടിയിലെ പഞ്ചായത്തംഗം എ.സുഭാഷിനെ ബന്ധപ്പെട്ട് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. തുടർന്ന് യഥാർത്ഥ ഉടമയെ കണ്ടെത്തി പണം കൈമാറി.

ചൂണ്ടിയിൽ മൂന്നു വർഷത്തിലധികമായി ബജി കട നടത്തുകയാണ് അരവിന്ദ് . നാട്ടിൽ കുടംബ പ്രാരാബ്ധങ്ങൾ അലട്ടിയപ്പോഴാണ് തൊഴിലന്വേഷിച്ച് കേരളത്തിലെത്തിയത്.