vicar-tr-george-
കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഇടുക്കി നാരകക്കാനത്ത് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങ് വികാരി ഫാ. ജോർജ് നാരകത്ത്കുടി നിർവ്വഹിക്കുന്നു.

കുറുപ്പംപടി: പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ നാരകക്കാനം മുത്ത്മുഖത്ത് മത്തായി പത്രോസിന്റെ കുടുംബത്തിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ച് നൽകി. വികാരി ഫാ. ജോർജ് നാരകത്തുകുടി താക്കോൽദാന ചടങ്ങ് നിർവ്വഹിച്ചു. ഇടവകയിലെ കുടുംബ യൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും സഹകരണത്തോടെയാണ് തുക സമാഹരിച്ചത്. രണ്ട് വീടുകൾ നിർമ്മിച്ച് കൊടുക്കാനാണ് മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പതിനൊന്ന് ലക്ഷം രൂപ ഭവന പദ്ധതിക്കായി സ്വരൂപിച്ചു. രണ്ടാമത്തെ വീടിന്റെ പണികൾ പൂർത്തിയായി വരുന്നു. ഫാ. പോൾ ഐസക്ക് കവലിയേലിൽ , ഫാ. എൽദോസ് വർഗീസ് വെളളരിങ്ങൽ, ഫാ. എൽദോസ് മറ്റമന, ഫാ. ഡിവിൻ പൊട്ടക്കൽ , ഫാ. എൽദോസ് ജോയ് കാണിയാട്ട്, ട്രസ്റ്റിമാരായ ബിജു എം.വർഗീസ്, എൽദോസ് തരകൻ, സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, സാജു മാത്യു, പോൾ പി. കുര്യാക്കോസ്, ജിജു കോര, മത്തായികുഞ്ഞ് പി.എ.എന്നിവർ നേതൃത്വം നൽകി.