മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും , ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. സ്കൂളിന് പരിസരത്തെ കരിമ്പനയ്ക്കൽ വീട്ടിൽ എഴുപത്തിയഞ്ച് വയസ് കഴിഞ്ഞ ശാന്ത കുഞ്ഞമ്മയുടെ വീട് സന്ദർശിക്കുകയും കേക്ക് മുറിക്കുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും, പാട്ട് പാടിയും, കഥ പറഞ്ഞും , അനുഭവം പങ്കുവച്ച ശാന്തകുഞ്ഞമ്മ ജീവിത സായാഹ്നം എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, പ്രിൻസിപ്പാൾ റോണി മാത്യു, സീനിയർ അസിസ്റ്റൻറ് ശോഭന എം.എം, റഡ്ക്രോസ് ടീച്ചർ ഗിരിജ എം.പി, സിലി ഐസക്ക്, ഗ്രേസി കുര്യൻ, ഷീബസെയ്ദ്, നിഷ സന്തോഷ്, അമൽ സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, അഞ്ജന തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.