മുവാറ്റുപുഴ:മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വർഷിക പരിപാടികൾക്ക് പായിപ്ര ഗവ.യുപി സ്കൂളിൽ തുടക്കമായി. കുട്ടികൾ തയ്യാറാക്കിയ 150 പതിപ്പുകളുടെ പ്രകാശനം വാർഡ് മെമ്പർ പി.എസ് ഗോപകുമാർനിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ഗാന്ധിജയന്തി സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിമോളം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. പി.ടി.എമെമ്പർ പി.എം നവാസ് സമ്മാന വിതരണം നടത്തി.കുട്ടികൾക്കായി ഗാന്ധി കൊളാഷ് ക്രമപ്പെടുത്തൽ, കവിതാലാപനം, പ്രസംഗം എന്നിവ നാളെ നടക്കും. അദ്ധ്യാപകരായ കെ.എം നൗഫൽ, സെലീന.എ, ഗ്രീഷ്മ വിജയൻ, മുഹ്സിന പി.കെ, അനീസ കെ.എം എന്നിവർ നേതൃത്വം നൽകി.