വൈപ്പിൻ: കേരളത്തിലെ സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപക നിയമനം പുനഃസ്ഥാപിക്കണമെന്ന് വാവ (വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ) വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. ഞാറക്കൽ സഹോദരനഗറിൽ കൂടിയ സമ്മേളനത്തിൽ പ്രസിഡന്റ് ഞാറക്കൽ ശ്രീനി അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് എം.കെ. സീരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് തങ്കൻ കോച്ചേരി, നടി പൗളി വത്സൻ, വി.എസ്. രവീന്ദ്രനാഥ്, അനിൽ നെടുങ്ങാട്, ലെനിൻ മാസ്റ്റർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വാർഷികസമ്മേളനം നടനും സംവിധായകനുമായ ജോണി ആന്റണി ഉദ്ഘാടനം ചെയ്തു. സിപ്പി പള്ളിപ്പുറം, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നടി പൗളി വത്സൻ, സംവിധായകൻ വ്യാസൻ എടവനക്കാട്, യേശുദാസ് അറക്കൽ, അനിൽ പ്ലാവിയൻസ് തുടങ്ങിയവർ പ്രസംഗിച്ചു. സർവോദയം കുര്യൻ സ്മാരക കലാശ്രേഷ്ഠ പുരസ്‌കാരം അനിൽ പ്ലാവിയൻസിനും എളങ്കുന്നപ്പുഴ കുമാരൻ ഭാഗവതർ സ്മാരക സംഗീതശ്രീ പുരസ്‌കാരം സിദ്ധാർത്ഥ് വിജയനും ലീലാനാണപ്പൻ സ്മാരക പുരസ്‌കാരം ധർമ്മൻ ചെറായിക്കും സമ്മാനിച്ചു. നൗഷാദ്, സതി , ജനിഫർ ആലീസ്, ഷൈജ രാജേഷ് എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി.