vyapari
കേരള വ്യാപാരി വ്യവസായിസമിതി യൂണിറ്റ് സമിതി സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ. ജലീൽഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി : നഗരസഭ പൊതുമാർക്കറ്റിൽ കശാപ്പുശാല നിർമ്മിക്കാൻ സ്വകാര്യ മേഖലയുടെ സഹകരണം തേടണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി അങ്കമാലി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരമന്ദിരത്തിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡേവീസ് പാത്താടൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഡേവിസ് പാത്താടൻ (പ്രസിഡന്റ് ), എം.ജെ. ബേബി, ജെറി പൗലോസ് (വൈസ് പ്രസിഡന്റുമാർ), സി.പി. ജോൺസൺ (സെക്രട്ടറി), അരുൺ പുതുശേരി, യോഹന്നാൻ വി.കൂരാൻ (ജോ. സെക്രട്ടറി), ജോയ്സൺ ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു