കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് വീട്ടൂർ ലക്ഷംവീട് കോളനിയിലെ പഞ്ചായത്ത് ഹാളിൽ നാളെ നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12വരെയുള്ള ക്യാമ്പിൽ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രോഗ്രാം കോ ഓഡിനേ​റ്റർ എം.ജി. ലക്ഷ്മീദേവി അറിയിച്ചു.