വൈപ്പിൻ: ലോക വയോജനദിനം പ്രമാണിച്ച് ഗ്രാമപഞ്ചായത്ത് വാർഡ് തലത്തിൽ വിവിധ പരിപാടികൾ നടത്തി. ചെറായി 17,18 വാർഡുകളിലെ ജ്ഞാനോദയ അംഗൻവാടികളുടെ നേതൃത്വത്തിൽ ചെറായി നെടിയാറ ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഷൈജ ജോഷി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജി. ആന്റണി ആരോഗ്യക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ്, എ.ഡി. നാണപ്പൻ, കെ.കെ. സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളുടെ കായികമത്സരങ്ങളും കലാപരിപാടികളും നടത്തി.
ചെറായി കൽപക അംഗൻവാടിയിൽ വയോജന ദിനാചരണം വാർഡ് മെമ്പർ ബേബി നടേശൻ ഉദ്ഘാടനം ചെയ്തു. അരുൾദാസ് അദ്ധ്യക്ഷത വഹിച്ചു. രേഷ്മ ആരോഗ്യക്ലാസ് നയിച്ചു. അമ്മിണി നടേശൻ, ആനി അഗസ്റ്റിൻ, ഉഷ രാജീവ് എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്കായി സദ്യയും ഒരുക്കിയിരുന്നു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ വയോജനദിനാചരണം നായരമ്പലം എസ്.എസ്.വി ഹാളിൽ ഡോ. കെ.എസ്. പുരുഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിഅംഗം അമ്മിണി ദാമോദരൻ, ബ്ലോക്ക് സെക്രട്ടറി കെ.എ. തോമസ്, ഖജാൻജി എൻ.പി. ജോയ്, മുൻ പ്രസിഡന്റുമാരായ കെ.ഐ. കുര്യാക്കോസ്, കെ.എ. രാഘവൻ എന്നിവർ പ്രസംഗിച്ചു.