വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ സേവന ആരോഗ്യഗ്രാമം പദ്ധതിയുടെ ഭാഗമായി 5ന് രാവിലെ 9.30 മുതൽ മംഗല്യ ഓഡിറ്റോറിയത്തിൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഗാ സർജറി നിർണയ ക്യാമ്പ് നടത്തും. ഗൈനക്കോളജി, അസ്ഥി, ഇ.എൻ.ടി, ദന്ത, കാൻസർ സംബന്ധമായ സർജറി നിർണയം നടത്തും. പങ്കെടുക്കുന്നവർക്ക് ഹെൽത്ത് കാർഡ് നൽകും. തുടർന്നുള്ള ചികിത്സയ്ക്ക് നിബന്ധനക്ക് വിധേയമായി 20 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും മെഡിക്കൽസ്റ്റോറിലും ഇന്ന് വൈകിട്ട് 5 വരെ പേര് രജിസ്റ്റർ ചെയ്യാം. ക്യാമ്പിനെത്തുന്നവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം.