വൈപ്പിൻ: എടവനക്കാട് ഗവ. യു.പി സ്‌കൂളിൽ കാർഷിക ക്ലബ് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക കെ.പി. സുശീല, കൃഷി ഓഫീസർ പി.എൻ. മോളി, സുജാത രവീന്ദ്രൻ, മിനി പുരുഷോത്തമൻ, ബി.പി.ഒ മണി എന്നിവർ പ്രസംഗിച്ചു.