വൈപ്പിൻ : ഞാറക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ അഡ്വ. രാജേഷ് രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്. ഉഷ അദ്ധ്യക്ഷയായി. സോജൻ വാളൂരാൻ മുഖ്യപ്രഭാഷണം നടത്തി. ജോണി വൈപ്പിൻ, സായി സുരേഷ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജയശ്രീ പി.എസ്, യൂണിറ്റ് ചെയർപേഴ്‌സൺ ആദിത്യ വിനോദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. ബാലചന്ദ്രൻ നായർ സ്വാഗതവും കൗൺസിലർ ലിറ്റിൽ ഫ്ളവർ നന്ദിയും പറഞ്ഞു.