അങ്കമാലി : ബേക്കേഴ്‌സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം യോഗം അങ്കമാലി ഹിൽസ് പാർക്ക് ഓഡിറ്റോറിയത്തിൽ അഖിലേന്ത്യ പ്രസിഡന്റ് പി.എം ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിജീഷ് വിശ്വനാഥ്, ജനറൽ സെക്രട്ടറി റോയൽ നൗഷാദ് , ജില്ലാ പ്രസിഡന്റ് എ. നൗഷാദ്, അബ്ദുൾസലിം, റോജിൻ ദേവസി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി റോജിൻ ദേവസി (പ്രസിഡന്റ്), ശ്യാംകുമാർ.എൻ (ജനറൽ സെക്രട്ടറി) , പോൾസൺ വർക്കി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.