അങ്കമാലി: തുറവൂർ ലയൺസ് ക്ലബും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും എച്ച്.ഡി.ഫ്.സി ബാങ്കുമായി സഹകരിച്ച് അങ്കമാലി നിർമ്മൽ ജ്യോതി കോളേജിൽ രക്തദാന ക്യാമ്പ് നടന്നു. കോളേജ് പ്രിൻസിപ്പൽ എം.പി വിൽസൺ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ലിനു ജെസ്വിൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് അംഗങ്ങളും കോളേജ് വിദ്യാർത്ഥികളും രക്തം ദാനം ചെയ്തു. എച്ച്.ഡി.ഫ്.സി ബാങ്ക് അസി. വൈസ് പ്രസിഡന്റ് ദിനേശ് നായർ, ലയൺസ് ക്ലബ് റീജിയൺ ചെയർപേഴ്സൺ ടി.കെ. രാജീവ്, സോൺ ചെയർപേഴ്സൺ പോൾ ജോസഫ്, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.സ്വാതി എസ് , ക്ലബ് സെക്രട്ടറി ലിറ്റി ജോൺസൺ, ട്രഷറർ ഷിനു ജയ്ജു തുടങ്ങിയവർ പ്രസംഗിച്ചു