അങ്കമാലി: സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് പി.എ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടർ ഡോ. ജിമ്മി പൂച്ചക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ചികിത്സാരീതികളെക്കുറിച്ച് ഡോ. ജെസ്റ്റിൽ എലിഞ്ഞിക്കൽ ക്ലാസെടുത്തു. ഫോറം വൈസ് പ്രസിഡന്റുമാരായ മാത്യു പഞ്ഞിക്കാരൻ, ഏല്യാക്കുട്ടി തച്ചിൽ, സെക്രട്ടറി കെ.എം. വർഗീസ്, ട്രഷറർ എം.എസ്. തോമസ്, ജനറൽ കൺവീനർ വി.ഡി. ജോസഫ് എന്നിവർ പ്രസംഗിച്ചു.