up
ലോക വൃദ്ധ ദിനത്തിൽ മുതിർന്നവരെ ആദരിച്ചും സ്നേഹിച്ചും കൂത്താട്ടുകുളത്തെ കുട്ടികൾ കരുണാ ഭവനിൽ

കൂത്താട്ടുകുളം: കരുണാ ഭവനിലെവയോധി​കർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും അപൂർവ്വ നിമിഷങ്ങൾ സമ്മാനിച്ച് കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിലെ കുരുന്നുകൾ.വയോജന ദിനാചരണത്തിന്റെ ഭാഗമായാണ് ,കൂത്താട്ടുകുളംകരുണാഭവനിലെ മുതിർന്നവരെ കാണാൻ കുട്ടികളെത്തിയത്. പൂക്കളും മധുരവും പകർന്ന്, പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ച കുട്ടികൾക്കൊപ്പം പാട്ടുപാടിയും കൈയടിച്ചും വയോധികരും കൂടി.
സ്ഥാപനം നിർമ്മിക്കുന്നതിനായി തന്റെ പേരിലുണ്ടായിരുന്ന ഒരേക്കർ 65 സെന്റ് സ്ഥലം മുഴുവനായി എഴുതി നൽകി , അതേ സ്ഥാപനത്തിലെ അറുപതോളം അന്തേവാസികളിലൊരാളായി ജീവിക്കുന്ന കെ എം പൗലോസിനെ കുട്ടികൾ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് ,ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, സി.പി.രാജശേഖരൻ, ബിസ്മി ശശി, ഒ.വി.പ്രീതി, ഷീബ.ബി. പിള്ള, ജെസി ജോൺ, അരണ്യ സജീവൻ എന്നിവർ സംസാരിച്ചു.