narashimha-pai89

മട്ടാഞ്ചേരി: അടിയന്തരാവസ്ഥ സമരഭടൻ ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിന് സമീപം കാഞ്ജനാലയത്തിൽ ആർ. നരസിംഹപൈ (89) നിര്യാതനായി. കൊച്ചിൻ പോർട്ടിലെ പട്ടേൽവോൾക്കാട്ട് റിട്ട. ജീവനക്കാരനാണ്. ആർ.എസ്.എസ് കൊച്ചിനഗർ ഭാരവാഹി, മട്ടാഞ്ചേരി സാർവജനിക് സഹകരണ ബാങ്ക് ഭരണസമിതിഅംഗം, കൊച്ചിൻ കമേർഷ്യൽ എംപ്ലോയീസ് അസോസിയേഷൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടിട്ടുണ്ട്. ഭാര്യ: പരേതയായ കാഞ്ജനപൈ. മക്കൾ: കാഞ്ജനപ്രഭ, ദീപക്, കൃഷ്ണകുമാരി. മരുമക്കൾ: പരേതനായ വാസുദേവപ്രഭു , ബീനാദീപക്, രമേശ് പ്രഭു.