കൊച്ചി : വിദ്യാർത്ഥികളിൽ സർഗാത്മകത വളർത്തിയെടുക്കാൻ എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജിൽ ആർക്കിടെക്ചറൽ വർക്ക്ഷോപ്പ് നടത്തുന്നു. നാലാംതീയതി കോളേജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബോസ് കൃഷ്ണാമാചാരി കാർവ് -2019 ഉദ്ഘാടനം ചെയ്യും. 6 ന് സമാപിക്കും.
നിർമ്മാണഘടനയെക്കുറിച്ച് സാങ്കേതികവും പ്രായോഗികവുമായ അറിവുപകരുന്നതാണ് ശില്പശാല. വിദ്യാർത്ഥികളിൽ കലാഭിരുചി വളർത്താൻ ഗായകസംഘം ഊരാളിയുടെ നേതൃത്വത്തിൽ നടത്തുന്ന തിയേറ്റർ പരിശീലനം, ചലച്ചിത്ര പ്രവർത്തകരായ മിലിന്ത് സിറാജ്, മിലൻ സിറാജ് എന്നിവർ നയിക്കുന്ന ഹ്രസ്വചിത്ര നിർമ്മാണക്ളാസ് എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും. 6 ന് നടക്കുന്ന ഓപ്പൺമെെക്ക് സെഷനിൽ വിദ്യാർത്ഥികൾക്ക് പ്രഗത്ഭരുമായി സംവദിക്കാം. അഡ്വ. സന്ധ്യാ ജോർജ്, ഡോ. ജിജോ കുര്യാക്കോസ്, വിവേക് വിലാസിനി, മീനാവരി, ആർക്കിടെക്ട് ഫഹദ് മജീദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.