കിഴക്കമ്പലം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച്, പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് നടത്തി.ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഡയറക്ടർ ഡോ. കോശി ഈപ്പൻ, മുൻ.എം.എൽ.എ
എം.എം. മോനായി, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ താരക,
ഡോ.സജി സുബ്രമണ്യൻ,ഡോ.ബി.സി രഞ്ചുകുമാർ,യദുകൃഷ്ണൻ, രാജീവ് പത്മാകർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ആൻജിയോപ്ലാസ്റ്റിനടത്തും,
അഞ്ച് പേർക്ക് സൗജന്യ ശസ്ത്രക്രിയഅനുവദിക്കും,ഒരു വർഷത്തേക്ക് സൗജന്യ കൺസൾട്ടേഷൻ.അഞ്ച് മാസത്തേക്ക് സൗജന്യ മരുന്നുകൾ ആശുപത്രിയിൽ നിന്ന് നൽകും.