ആലുവ: അശോകപുരം സെന്റ്ഫ്രാൻസിസ് അസീസി ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച 'ഗാന്ധി വൺ ഇന്ത്യ' പരിപാടി ആകർഷകമായി. സ്കൂളിലെ നൂറ്റിയൻപത് വിദ്യാർത്ഥികളാണ് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ ശിക്ഷണത്തിൽ ഇന്ത്യയുടെ മാപ്പിനുള്ളിൽ ബാപ്പുജിയെ സൃഷ്ടിച്ചത്. വിദ്യാർത്ഥികൾ വളരെ പെട്ടെന്നാണ് ഇന്ത്യക്കുള്ളിൽ മഹാത്മാഗാന്ധിയെ അവതരിപ്പിച്ചത്. സനു സത്യൻ, ഹസൻ കോട്ടേപ്പറമ്പിൽ, ബ്രദർ വിൽസൺ കല്ലിങ്കൽ, ബ്രദർ ജോർജ്ജ്' തോമസ് എന്നിവർ സംസാരിച്ചു.