പുത്തൻകുരിശ്: പെൻഷനേഴ്‌സ് യൂണിയൻ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് യൂണി​റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന പെൻഷൻ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, വി. എൻ രവീന്ദ്രൻ, കെ. പി റോയി, കെ. എസ് വർഗീസ്, കെ. കെ ഗോപാലൻ, സി. പി രഘുനാഥനൻ, തോമസ് പൊക്കാമ​റ്റത്തിൽ, കെ. എം വർഗീസ് എന്നിവർ സംസാരിച്ചു.