നെടുമ്പാശേരി: സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ കുന്നുകര പഞ്ചായത്ത് നാലാമത് വാർഷികവും ജില്ലാതല വയോജന ദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. കെ.എം.യൂസഫ്ഹാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ലില്ലിദാസ്, ടി.വേലായുധൻ നായർ, റസിയ സബാദ്, പി.ജെ സെബാസ്റ്റ്യൻ, കെ.എം. പീറ്റർ, ഷാനിബ മജീദ്, സി.യു. ജബ്ബാർ, ദേവസ്സി മഞ്ഞളി തുടങ്ങിയവർ സംസാരിച്ചു.