കൊച്ചി : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന വിദ്യാർത്ഥി സംഗമം സ്പെൻഡോറ ഇന്റർ സ്കൂൾ , കോളേജ് ഫെസ്റ്റ് - 2019 സമാപിച്ചു.മത്സരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കിയാണ് ഫെസ്റ്റ് ഒരുക്കിയത്.ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ് , സെെക്കോളജി ,സോഷ്യൽ വർക്ക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സ്പ്ളെൻഡോറയിൽ 40 കോളേജുകളും, 45 സ്കൂളുകളും പങ്കാളികളായി. വിജയികൾക്ക് 2.25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. സിനിമാതാരങ്ങളായ വിൻസി അലോഷ്യസ് ,സംയുക്താ മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.