chinnan
എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല 'കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ചിന്തകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ആലുവ പരിസ്ഥിതി സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാല 'കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ചിന്തകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ആലുവ പരിസ്ഥിതി സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി.നായർ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി ഡോ. എം.പി. വാസുദേവൻ നമ്പൂതിരി വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. അബ്ദുള്ളക്കുട്ടി, എടത്തല ഗ്രാമപഞ്ചായത്തംഗം എ.കെ. മായാദാസൻ, ഗ്രന്ഥശാല സെക്രട്ടറി കെ.പി. ശിവകുമാർ, ബി. ഹരികുമാർ എന്നിവർ സംബന്ധിച്ചു.