കൊച്ചി : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന വിദ്യാർത്ഥി സംഗമം - സ്പെൻഡോറ ഇന്റർസ്കൂൾ, കോളേജ് ഫെസ്റ്റ് - 2019 ന് നാളെ തുടക്കമാകും. മത്സരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കിയാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ബിസിനസ് അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, സെെക്കോളജി, സോഷ്യൽ വർക്ക് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സ്പ്ളെൻഡോറയിൽ 40 കോളേജുകളും 45 സ്കൂളുകളും പങ്കാളികളാകും. വിജയികൾക്ക് 2.25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും. നാളെ സ്കൂൾ വിഭാഗത്തിനും മറ്റന്നാൾ കോളേജ് വിഭാഗത്തിനുമാണ് മത്സരങ്ങൾ . രാവിലെ ആറുമുതൽ വെെകിട്ട് 4 വരെയാണ് സമയം. സിനിമാതാരം വിൻസി അലോഷ്യസ് സ്കൂൾ ഫെസ്റ്റിനും സംയുക്താമേനോൻ കോളേജ് ഫെസ്റ്റിനും മുഖ്യാതിഥികളാകും.
പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, അദ്ധ്യാപക കോ ഓർഡിനേറ്റർ ഡോ. അനിൽ ജോൺ , വിദ്യാർത്ഥികളായ ഏണസ്റ്റ് ബാബു, സ്നേഹജിസ് എന്നിവർ വിശദീകരിച്ചു.